ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതി റിമാൻഡിൽ

single-img
30 December 2019

ഭര്‍ത്താവ് വിദേശത്തായിരുന്ന സമയം ആറു വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവികാട് ചന്ദ്രാലയത്തിൽ അശ്വതി (30)യെ ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കാർത്തികപ്പള്ളിക്ക് സമീപം പുതുകുണ്ടം സ്വദേശിയുടെ ഭാര്യയാണ് അശ്വതി. ഒക്ടോബര്‍ മാസം 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ് എൻ നഗർ സ്വദേശി മനുവിനൊപ്പം പോയത്. സംഭവത്തെ തുടര്‍ന്ന് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തുകയും പോലീസിൽ പരാതി നൽകികുകയുമായിരുന്നു.

ഒളിച്ചോടുന്ന സമയം അശ്വതി സ്വകാര്യ ലാബിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ മനു ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു.