കലാഭവന്‍ മണിയുടെ മരണ കാരണം കരള്‍ രോഗം; കൊലപാതകമല്ലെന്ന് സിബിഐ

single-img
30 December 2019

നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം കൊലപാതകല്ല, കരള്‍ രോഗമെന്ന് സിബിഐ. ഈ റിപ്പോര്‍ട്ട് കോടതിക്ക് സിബിഐ കൈമാറി. അമിതമായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Donate to evartha to support Independent journalism

കലാഭവന്‍ മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. മണിക്ക് കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങിനെ സംഭവിച്ചതാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.