ജമ്മു കാശ്മീര്‍: അഞ്ച് മുൻ എംഎൽഎമാരെ രാഷ്ട്രീയ തടവില്‍ നിന്നും മോചിപ്പിച്ചു

single-img
30 December 2019

കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയിൽ നിന്നും കാശ്മീരിന്‍റെ പ്രത്യേക അധികാരം നൽകിയിരുന്ന 370- അനുച്ചേദം റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തിൽ രാഷ്ട്രീയ തടവുകാരായ അഞ്ച് മുൻ എംഎൽഎമാരെ മോചിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസമായി എംഎൽഎ ഹോസ്റ്റലിൽ തടവിലായിരുന്ന ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാർ, യാസിർ റെഷി, ബഷിർ മിർ എന്നിവരെയാണ് മോചിപ്പിച്ചത്.

അതേസമയം ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മെഹ്ബൂബ മുഫ്ത്തി, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയവർ ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെ തുടരുകയാണ്.