സ്വകാര്യവത്കരണം നടന്നില്ലെങ്കില്‍ ആറ്മാസത്തിനകം എയര്‍ഇന്ത്യ പൂട്ടും

single-img
30 December 2019

ദില്ലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പൊതുമേഖലാ വ്യോമകമ്പനി എയര്‍ഇന്ത്യയെ വാങ്ങാന്‍ ആരുമില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട് ്‌ചെയ്ത് പിടിഐ. സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച കമ്പനികളില്‍ എയര്‍ഇന്ത്യയും ഉള്‍പ്പെടും. സ്വകാര്യവത്കരണം വിജയകരമായി നടന്നില്ലെങ്കില്‍ വരുന്ന ജൂണ്‍ മാസത്തിനകം തന്നെ കമ്പനി അടച്ചുപൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നഷ്
ത്തിലായ രാജ്യാന്തര വിമാനകമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കാനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് നടപടികളുള്ളത്. എന്നാല്‍ ഇതുവരെ ആരും തന്നെ ഭീമനഷ്ടത്തിലുള്ള ഈ കമ്പനി വാങ്ങാന്‍ തയ്യാറായി എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍പ്പനക്ക് തീരുമാനിച്ചിരുന്നെങ്കിലും സമാനസ്ഥിതിയായിരുന്നു.