ഫാത്തിമ ലത്തീഫിന്റെ മരണം;സിബിഐ അന്വേഷണം തുടങ്ങി

single-img
30 December 2019

ചെന്നൈ:മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി.കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്ന് ഫാത്തിമ ലത്തീഫിന്റെ പിതാവ് ആരോപിച്ചു. ഈ മാസം 27നാണഅ സിബിഐ കേസ് ഏറ്റെടുത്തത്.
വിദ്യാര്‍ത്ഥിനിയുടെ മരണം വിദഗ്ധ സമിതി അന്വേഷിക്കണമെന്നും മദ്രാസ് ഐഐടിയിലെ മറ്റ് ആത്മഹത്യകളില്‍ വിശദാന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടികള്‍ നീളുകയായിരുന്നു. മകളുടെ മരണത്തില്‍ ഐഐടി അധികൃതര്‍ക്ക് പങ്കുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ മദ്രാസ് ആഭ്യന്തര വകുപ്പിന്റെ കേസ് റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും. വരുംദിവസങ്ങളില്‍ മൊഴിയെടുപ്പും തെളിവെടുപ്പുമൊക്കെ നടന്നേക്കുമെന്നാണ് വിവരം.