ലോക വനിതാ റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി

single-img
29 December 2019

ഇന്ത്യൻ കായിക രംഗത്തിന് ഇതാ ഒരു ചരിത്ര നേട്ടം. ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്റെ കിരീടം ഇന്ത്യയുടെ കൊനേരു ഹംപി സ്വന്തമാക്കി. മത്സരത്തിൽ ടൈ ബ്രേക്കറിൽ ചൈനീസ് താരം ലീ ടിംഗ്ജീയെ തോൽപിച്ചാണ് ഹംപി ജേതാവായത്.

കളിയുടെ റൗണ്ട് 12 പിന്നിട്ടപ്പോൾ ഹംപിയും ചൈനീസ് താരവും ഒൻപത് പോയിന്‍റുമായി ഒപ്പത്തിനൊപ്പം ആയിരുന്നു. നീണ്ട രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചെസിൽ തിരിച്ചെത്തിയ ഹംപിയുടെ ആദ്യ ലോക കിരീടമാണിത്.

ഈ ടൂർണമെന്റിൽ പതിമൂന്നാം സീഡായിരുന്ന താൻ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊനേരു ഹംപി പറഞ്ഞു. അതേസമയം പുരുഷൻമാരിൽ മാഗ്നസ് കാൾസൺ കിരീടം സ്വന്തമാക്കി.