ഇടതിന്റെ മനുഷ്യചങ്ങലയിലേക്കില്ല: സമസ്ത

single-img
29 December 2019

പൗരത്വഭേദഗതിക്ക് എതിരെ എല്‍ഡിഎഫ് നടത്തുന്ന മനുഷ്യചങ്ങലയുമായി സഹകരിക്കില്ലെന്ന വ്യക്തമാക്കി സമസ്ത.ഇടത് മുന്നണിയുടെ മനുഷ്യചങ്ങലയില്‍ സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സമസ്തയും ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷനേതാവ് വിളിച്ചുചേര്‍ത്ത മുസ്ലിംസംഘടനകളുടെ യോഗത്തിന് ശേഷമാണ് സമസ്ത നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം പൗരത്വഭേദഗതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം തുടരാനാണ് യുഡിഎഫ് തീരുമാനം. ജനുവരി 13ന് കൊച്ചിയിലും 18ന് കോഴിക്കോട് പ്രതിഷേധറാലികള്‍ നടത്തും. പ്രതിഷേധത്തില്‍മുസ്ലിംസംഘടനകളുടെ പിന്തുണയും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ജനുവരി 26ന് ആണ് ഇടത്പക്ഷത്തിന്റെ മനുഷ്യചങ്ങല.