കോലം വരച്ച് പ്രതിഷേധിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ്; കോലം വരച്ച് തന്നെ പ്രതിഷേധിക്കുകയെന്ന് കണ്ണന്‍ഗോപിനാഥ്

single-img
29 December 2019

ചെന്നൈ: പൗരത്വഭേദഗതിക്ക് എതിരെ കോലം വരച്ച് പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ കണ്ണന്‍ഗോപിനാഥ്. ‘അഞ്ച് പേരെ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ കോലം വരച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് നിങ്ങള്‍ക്ക് ആലോചിക്കാന്‍ സാധിക്കുമോ? എങ്കില്‍ ചെന്നൈയിലെ മുഴുവന്‍ സുഹൃത്തുക്കളും ഈ കോലം വരച്ച് കൊണ്ട് തന്നെ പ്രതിഷേധിക്കൂ’ എന്നാണ് മുന്‍ഐഎഎസ് ഉദ്യോഗസ്ഥന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധക്കാര്‍ വരച്ച കോലത്തിന്റെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് തന്റെ സോഷ്യല്‍മീഡിയാ പേജിലൂടെ അദേഹം പ്രതികരിച്ചിരിക്കുന്നത്.നാലു പെണ്‍കുട്ടികളടക്കമുള്ള അഞ്ച് പേരെയാണ് ചെന്നൈ പൊലീസ് പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയിലെ ബസന്ത് നഗറിലായിരുന്നു സിഎഎ,എന്‍ആര്‍സിക്ക് എതിരെ പെണ്‍കുട്ടികള്‍ കോലം വരച്ച് പ്രതിഷേധിച്ചത്. അറസ്റ്റിയാവരെ ജാമ്യത്തിലെടുക്കാനെത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.