കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം 31 ന് സമര്‍പ്പിക്കും

single-img
29 December 2019

കൂടത്തായി കൊലപാതക പരമ്പരകളിൽ റോയ് തോമസ് വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം 31 ന് സമര്‍പ്പിക്കും. കോഴിക്കോട് താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊലപാതക പരമ്പരകളിൽ ആദ്യ കുറ്റപത്രമാണിത്.

ഈ കേസില്‍ ജോളി ഉള്‍പ്പെടെ നാലു പ്രതികളാണുളളത്. കൊല്ലപ്പെട്ട റോയ് തോമസിന്റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും, താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും, സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. ജോളി ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.