‘പച്ചച്ചെങ്കൊടി മൂവര്‍ണ്ണക്കൊടി വാനിലുയര്‍ന്നു പറക്കട്ടെ’ ; കേരളത്തിലെ സംയുക്തസമരത്തിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

single-img
29 December 2019

കേരളാ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരായിയുള്ള സംയുക്തസമരത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി.

നിയമത്തിനെതിരെ തെരുവിലിറങ്ങിയ ഏതാനും സമരക്കാര്‍ മാത്രമാണ് കേരളത്തിലെ പ്രജകളെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് നമോവാകം. നീണാള്‍ വാഴട്ടെ സംയുക്തസമരമെന്നും പച്ചച്ചെങ്കൊടിമൂവര്‍ണ്ണക്കൊടി വാനിലുയര്‍ന്നു പറക്കട്ടെയെന്നും ഫേസ്ബുക്കിലൂടെ സുരേന്ദ്രന്‍ പരിഹസിച്ചു.

നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ്സ് മുന്നണി പൂർണ്ണമായും ഇടതിനുമുന്നിൽ അടിയറവുപറയുന്നതും പിണറായിയുടെ നേതൃത്വം അംഗീകരിക്കുന്നതും കൗതുകമുളവാക്കുന്നു എന്നും സുരേന്ദ്രൻ പറയുന്നു.

സംയുക്ത പ്രക്ഷോഭം സ്വാഗതാർഹമായ കാര്യം തന്നെ. രമേശിനെയും ലീഗിനെയും കൂട്ടുപിടിച്ച് കോൺഗ്രസ്സിനെ ദുർബലപ്പെടുത്താനുള്ള…

Posted by K Surendran on Sunday, December 29, 2019