രാജ്യത്തെ കോളേജുകളെയും സര്‍വ്വകലാശാലകളെയും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കണം: കേന്ദ്ര മന്ത്രി

single-img
29 December 2019

രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ്‌ പോഖ്രിയാല്‍ നിലപാട് വ്യക്തമാക്കി. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ എന്ത് വിലകൊടുക്കേണ്ടി വന്നാലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിൽ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ കോളേജുകളെയും സര്‍വ്വകലശാലകളെയും അതില്‍ നിന്ന് ഒഴിവാക്കണം അദ്ദേഹം അഭിപ്രായപെട്ടു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നീക്കങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേപോലെ തന്നെപൗരത്വ ഭേദഗതി നിയമത്തെ പറ്റി പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രച്ചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.