വീടില്ലാത്തവർക്ക് പുതപ്പ് വിതരണം ചെയ്ത് യോഗി; മുഖ്യമന്ത്രി പോയ ഉടൻ പുതപ്പ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടവർക്കെതിരെ കേസ്

single-img
29 December 2019

വീടുകളില്ലാതെ അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് യുപി മുഖ്യമന്ത്രി ആദിത്യനാഥ് നല്‍കിയ പുതപ്പ് ചിലർ തിരിച്ച് ചോദിച്ച സംഭവത്തില്‍ ലക്നൗ പോലീസ് കേസെടുത്തു. ഈ മാസം 27 ന് സര്‍ക്കാര്‍ ആശുപത്രികളിലും അഗതി മന്ദിരങ്ങളിലുമെത്തിയ ആദിത്യനാഥ് ഇവിടെയുള്ളവർക്ക് പുതപ്പുകള്‍ വിതരണം ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി പോയതിന് പിന്നാലെ അഗതി മന്ദിരത്തിലെ അന്തേവാസികളോട് പുതപ്പ് തിരികെ നല്‍കാന്‍ ചിലര്‍ ആവശ്യപ്പെട്ടു.

ഈ ആളുകൾക്കെതിരെ കേസെടുത്തത് നടപടികള്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും ലക്ഷ്മണ്‍ മേള ഗ്രൗണ്ടിലെയും ഡോളിഗഞ്ചിലെയും അഗതി മന്ദിരങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.