അമിതാഭ് ബച്ചൻ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി

single-img
29 December 2019

രാഷ്ട്രം പ്രഖ്യാപിച്ച 2018-ലെ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഏറ്റുവാങ്ങി. അമിതാഭ് തന്റെ സിനിമാജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ ഉന്നത പുരസ്കാരം ബച്ചനെ തേടിയെത്തുന്നത് എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. ഭാര്യ ജയാ ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ അമിതാഭ് ബച്ചനെത്തിയത്.

വളരെയധികം നർമം നിറഞ്ഞ വാക്കുകളോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചൻ പ്രസംഗിച്ചത്. ”രാഷ്ടം നൽകുന്ന ദാദാസാഹെബ് ഫാൽക്കേ അവാർഡ് എനിക്കാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യം എന്‍റെ മനസ്സിലുയർന്ന സംശയമിതാണ്. എനിക്ക് വിരമിക്കാനൊക്കെ സമയമായി- ഇനി വീട്ടിലിരുന്നോളൂ എന്ന് പറയുകയാണോ എന്ന് സൂചന തരികയാണോ ഇതിലൂടെ എന്ന്.

പക്ഷെ എനിക്കിനിയും ജോലി ചെയ്യേണ്ടതുണ്ട്. ഇനിയും പൂർത്തിയാക്കേണ്ട ജോലികൾ പലതുണ്ട്. അത് തീർക്കണം. ആ സമയം ഭാവിയിലും എന്നെത്തേടി സിനിമകൾ വരുമെന്നാണ് എന്‍റെ പ്രതീക്ഷ. ഒന്നുമില്ല, ഇവിടെ ഇത് പറയുന്നു എന്ന് മാത്രം”, എന്ന് ബച്ചൻ പറഞ്ഞു.