രാജ്യത്ത് നിലനില്‍ക്കുന്നത് അടിയന്തരാവസ്ഥ; ജനങ്ങളോട് ഉണരാന്‍ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്

single-img
29 December 2019

രാജ്യത്ത് നടക്കുന്ന പൗരത്വഭേദഗതിക്കെതിരെയുള്ള സമരങ്ങളെയും പോലീസ് അക്രമങ്ങളെയും മറച്ചുവെക്കാന്‍ ദേശസ്‌നേഹം ഉപയോഗിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്ത് നടന്‍ പ്രകാശ് രാജ്. ഇന്ത്യയിൽ നിലവിൽ അടിയന്തരാവസ്ഥയാണ് നില്‍നില്‍ക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ഉണരണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

രാജ്യമാകെ നടക്കുന്ന നടക്കുന്ന വ്യാപകപ്രതിഷേധങ്ങളും ഏറെ പ്രശ്‌സതമായ ‘മിലേ സുര്‍ മേരാ തുമാര’ എന്ന ഗാനവും ഇടകലര്‍ന്ന് വരുന്ന രീതിയിലുള്ള വീഡിയോയിൽ പോലീസ് അതിക്രമങ്ങളെയും മറച്ചുവെക്കാന്‍ ദേശസ്‌നേഹവും ഇന്റര്‍നെറ്റ് നിരോധനവും ഉപയോഗിക്കുന്നതാണ് യഥാര്‍ത്ഥ സൂര്യഗ്രഹണം എന്ന് പ്രകാശ് രാജ് പറയുന്നു.