ഇതാ ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് ബില്‍ഡിംഗ് കോളനി

single-img
28 December 2019

ഏത് തരമുള്ള വസ്തുക്കളുടെയുംനിർമ്മിതികളിൽ എക്കാലത്തെയും വിസ്മയങ്ങളുടെ കലവറയായ ദുബായിൽ അദ്ഭുതങ്ങൾ തുടരുകയാണ്. ഇപ്പോൾ ഇതാ ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് ബില്‍ഡിംഗ് കോളനിയുടെ പണിയാണ് ദുബായില്‍ പൂർത്തിയായത്.

31 അടി നീളത്തിൽ 6,900 ചതുരശ്രയടിയാണ് ഈ രണ്ടുനില കെട്ടിടം പൂർത്തിയായത്. ഇതിൽ പ്രധാനം ഒരു 3D പ്രിന്റർ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ബേസിക് സ്ട്രക്ചർ നിർമിച്ചിരിക്കുന്നത് എന്നതാണ്. മാത്രമല്ല, Apis Cor 3D-printer ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മൊത്തം ഡിസൈനും ചെയ്തിരിക്കുന്നത് .

ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കാൻ കഴിയുന്ന Apis Cor’s 3D-printer ക്രെയിനിന്റെ സഹായത്തോടെ ആണ് നിർമാണം. ദുബായ് മുനിസിപ്പാലിറ്റിക്കായാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വെറും മൂന്നാഴ്ച കൊണ്ടാണ് ഈ പ്രോജെക്റ്റ്‌ പൂര്‍ത്തിയായത്‌.