കോളജ് അധികൃതരുടെ തട്ടിപ്പ് പൊളിഞ്ഞു;വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളെ സ്വാശ്രയകോളജുകളിലേക്ക് മാറ്റാന്‍ കേന്ദ്രനിര്‍ദേശം

single-img
28 December 2019

തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റുള്ള സ്വാശ്രയ കോളജുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യങ്ങളില്ല എന്നത് ആരോഗ്യസര്‍വകലാശാലയുടെ പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സ്വാശ്രയ കോളജുകളഇല്‍ പ്രവേശനാനുമതി നല്‍കി. ഇതിനായി പദ്ധതി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കൈമാറുകയും ചെയ്തു.

കോളജില്‍ ആവശ്യത്തിന് അധ്യാപകരോ,സൗകര്യങ്ങളോ ഇല്ലെന്ന് വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് ആരോഗ്യസര്‍വകലാശാല പ്രോ വി.സി തന്നെ നേരിട്ട് കാര്യങ്ങള്‍ പരിശോധിച്ചത്. യൂനിവേഴ്‌സിറ്റി പരിശോധകരെ പറ്റിക്കാന്‍ പണം നല്‍കിയ ജീവനക്കാരെയും രോഗികളെയും കോളജില്‍ എത്തിക്കുന്നത് ദൃശ്യസഹിതം വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് പേജിലിടുകയും ചെയ്തിരുന്നു. എംസിഐ പരിശോധനക്ക് മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.