മലയാളികള്‍ക്ക് എന്താ കൊമ്പുണ്ടോ?കേരളം ഭയത്തിന്റെ കരിനിഴലില്‍; ഗവര്‍ണറെ പിന്തുണച്ച് മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള

single-img
28 December 2019

തിരുവനന്തപുരം: പൗരത്വഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് സംസാരിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറം ഗവര്‍ണറും ബിജെപി നേതാവുമായ ശ്രീധരന്‍ പിള്ള. ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തിനെതിരെ ഒരു ഗവര്‍ണര്‍ക്ക് എങ്ങിനെ സംസാരിക്കാനാകും. ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ തന്നെ ഇപ്പോള്‍ പേടിയാണ്. കേരളം എങ്ങോട്ടാണ് പോകുന്നത്.

പൗരസ്വാതന്ത്ര്യം പോലും ഗവര്‍ണര്‍ക്ക് ഇല്ലേയെന്നും അദേഹം ചോദിച്ചു. നജ്മ ഹെപ്തുള്ളയെ തടഞ്ഞതും തെറ്റാണ്. മലയാളഇകള്‍ക്ക് എന്താ കൊമ്പുണ്ടോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു. ഭയത്തിന്റെ കരിനിഴലിലാണ് കേരളം . മുമ്പ് ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച പാര്‍ട്ടിക്കാരാണഅ അദേഹത്തിനെതിരെ രംഗത്ത് വരുന്നത്. 98ശതമാനം ന്യൂനപക്ഷങ്ങളുള്ള മിസോറാം ജനപ്രതിനിധി സഭ പൗരത്വ അനുകൂലിച്ചിട്ടുണ്ട്. ഇതൊക്കെ മനസിലാക്കി കേരളീയര്‍ കണ്ണുതുറക്കണമെന്നും അദേഹം പറഞ്ഞു.