ബംഗളുരുവില്‍ എസ്ബിഐയുടെ എടിഎം തകര്‍ത്ത് മോഷണശ്രമം;കവര്‍ച്ചക്കാര്‍ക്കായി വലവിരിച്ച് പൊലീസ്

single-img
28 December 2019

ബംഗളുരു: ബംഗളുരുവില്‍ ബിടിഎം ലേഔട്ടില്‍ എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം നടന്നു. സുരക്ഷാജീവനക്കാരന്‍ ഇല്ലാതിരുന്ന സമയത്താണ് കവര്‍ച്ചാസംഘം എടിഎമ്മിനകത്ത് പ്രവേശിപ്പിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് തിരിച്ചുപോകുകയായിരുന്നു. എടിഎം കൗണ്ടറില്‍ അലാറവും ഇല്ലാതിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൗണ്ടറിനകത്തെ സിസിടിവി തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്.

പുലര്‍ച്ചെ അഞ്ച് മണിക്ക് യാത്രക്കാരാണ് എടിഎം തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം കൗണ്ടറിന്റെ ചുമതലയുള്ള എസ്ബിഐ ബാങ്ക് ശാഖയില്‍ അറിയിച്ചു. രാത്രി സുരക്ഷാജീവനക്കാരനെ നിയമിക്കാത്തതില്‍ ബാങ്ക് അധികൃതരോട് പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടങ്ങി.