ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് പെട്ടെന്നുള്ള തീരുമാനങ്ങള്‍ മാത്രം: മഞ്ജുവാര്യര്‍

single-img
28 December 2019

എല്ലാ കാലത്തിലും താൻ വളരെ പോസിറ്റീവാണെന്ന് മഞ്ജു വാര്യർ. ഒരു കാര്യവും പരിധിയില്‍ കൂടുതല്‍ തന്നെ ബാധിക്കാറില്ല. അവയെ മനപൂര്‍വ്വം തടഞ്ഞു നിര്‍ത്തുന്നതൊന്നുമല്ല. ഇത്രയും കാലത്തെ ജീവിതാനുഭവങ്ങള്‍വെച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നുവെന്നും മഞ്ജു ഒരു അഭിമുഖത്തിൽ പറയുന്നു.

ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുത്തത് എന്നാണ് എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ‘അങ്ങിനെ പറയാന്‍ അറിയില്ല. ചിലപ്പോൾ ഇനിയാണ് ജീവിതത്തിലെ നിര്‍ണായകമായ തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനിയുള്ള കാലം എന്തൊക്കെയാണ് ലൈഫില്‍ വരാനിരിക്കുന്നത് എന്നൊന്നും ഇപ്പോള്‍ നമുക്ക് അറിയില്ലല്ലോ’ മഞ്ജു പറയുന്നു.

ഇന്ന് വരെയുള്ള ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാന്‍ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടില്ല. എല്ലാ കാര്യത്തിലും പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂവെന്നും താരം പറഞ്ഞു. വിവാദങ്ങളുടെ ബന്ധപ്പെടുത്തി ചോദിച്ചപ്പോഴും മഞ്ജുവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു.

അവയെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ജീവിതം അതിന്റെ ഒരു ഫ്‌ളോയില്‍ അങ്ങനെ പോകുന്നു. അതിന്റെ ഇടയിൽ വരുന്ന കാര്യങ്ങളാണിത്. അങ്ങിനെയേ കണക്കാക്കുന്നുള്ളൂ. അവയൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. മഞ്ജു പറഞ്ഞു.