ഭരണഘടനയുടെ അന്തസത്തക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കണം; ഗവർണർക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

single-img
28 December 2019

രാജ്യത്തിന്റെ ഭരണഘടന പദവിയിലുള്ളവർ അതിന്‍റെ അന്തസത്തക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കണമെന്ന് സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അത്തരത്തിലുള്ള വ്യക്തികൾ ആ സ്വാതന്ത്ര്യത്തിന് ഉള്ളിൽ നിന്നുകൊണ്ട് പ്രതികരിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ ഉള്ളടക്കത്തിന് നല്ലതെന്നും ഗവർണറെ പരോക്ഷമായി ലക്ഷ്യംവെച്ച് സ്പീക്കർ പറഞ്ഞു.

അതേപോലെ തന്നെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട്​ ഗവർണർ ഇന്ന് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്​ ഉദ്​ഘാടന പ്രസംഗത്തിലും ആവർത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം വന്നത്.