പൗരത്വ നിയമ ഭേദഗതി: വ്യക്തമാകുന്നത് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഫാസിസവും റേസിസവും: ഇമ്രാൻ ഖാൻ

single-img
28 December 2019

ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സര്‍ക്കാറിന്‍റെ യഥാര്‍ഥ അജണ്ട വ്യക്തമാക്കുന്നതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിലവിൽ ഒരു ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ന്യൂനപക്ഷത്തിന് എതിരാണ് ഇന്ത്യന്‍ സര്‍ക്കാറെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണ്. ഇതുവഴി ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഫാസിസവും റേസിസവുമുള്ള മുഖമാണ് വ്യക്തമാക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.