പൗരത്വഭേദഗതിക്ക് എതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം;കേരളത്തില്‍ ചിദംബരം നേതൃത്വം നല്‍കും

single-img
28 December 2019

പൗരത്വഭേദഗതിക്ക് എതിരെ കോണ്‍ഗ്രസിന്റെ സ്ഥാപകദിനമായ ഇന്ന് വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. അസമിലെ ഗുവാഹത്തിയില്‍ രാഹുല്‍ഗാന്ധിയും യുപിയിലെ ലഖ്‌നൗവില്‍ പ്രിയങ്കാഗാന്ധിയും പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. കേരളത്തില്‍ ചിദംബരമാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. ‘ഭരണഘടനയും രാജ്യവും സംരക്ഷിക്കുക’ മുദ്രാവാക്യമുയര്‍ത്തിയാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുക. 9.30ന് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് നിന്ന് സോണിയാഗാന്ധി പതാക ഉയര്‍ത്തിയ ശേഷമായിരിക്കും പ്രതിഷേധങ്ങള്‍ ആരംഭിക്കുക.

നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും പി.സിസികളും അധ്യക്ഷന്മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഗുവാഹത്തിയില്‍ രാഹുല്‍ഗാന്ധി ഉച്ച ഒരുമണിക്ക് റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ലഖ്‌നൗവില്‍ പ്രിയങ്കയാണ് റാലിയ്ക്ക് നേതൃത്വം വഹിക്കുക. കേരളത്തില്‍ രാവിലെ പത്ത് മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം രാജ്ഭവനിലേക്കാണ് റാലി നടക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരമാണ് കേരളത്തില്‍ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്യുക.