‘നമുക്കു കാണാം; ബി ഗോപാലകൃഷ്ണന് മറുപടി നല്‍കി സീതാറാം യെച്ചൂരി’

single-img
27 December 2019

കൊച്ചി: പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ നിന്ന് വിട്ടു നിന്നാല്‍ കേരളത്തിന് റേഷന്‍ അനുവദിക്കില്ലെന്നാ യിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. നമുക്ക് കാണാമെ ന്നാണ് യെച്ചൂരി ഇതിന് മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെ യായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

‘ആദ്യം മോദി കേരളത്തെ സൊമാലിയ എന്ന് വിളിച്ചു. കേരളത്തെ പട്ടിണിക്കിട്ട് ഇപ്പോള്‍ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാലത് ഒരിക്കലും സംഭവിക്കാന്‍ പോവുന്നില്ല. അവര്‍ സ്വപ്‌നം കാണട്ടെ. നമുക്ക് കാണാം’ എന്ന് യെച്ചൂരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Modi had spoken of Kerala being like Somalia. The BJP wants to fulfill Modi's perverse dream of starving the proud…

Posted by Sitaram Yechury on Thursday, December 26, 2019