ഡല്‍ഹിയില്‍ യുപി ഭവന് മുമ്പില്‍ പ്രതിഷേധം ശക്തമായി ;മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍

single-img
27 December 2019

പൗരത്വഭേദഗതിക്ക് എതിരെ യുപി പൊലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് ജാമിഅ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐയും നടത്തുന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. യു.പി ഭവന് മുമ്പിലാണ് പ്രതിഷേധം നടക്കുന്നത്.പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡിവൈഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ത്ഥികള്‍ അടക്കം നൂറോളം പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ദില്ലിയില്‍ കനത്ത പ്രതിഷേധം മുന്‍കൂട്ടി കണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. യുപിയില്‍ പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് സര്‍ക്കാര്‍ പിന്തുണയോടെ ക്രൂരമായ അതിക്രമങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.20ഓളം പേരാണ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഇതേതുടര്‍ന്നാണ് ജാമിഅ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ യുപിഭവന്‍ ഉപരോധം ദില്ലിയില്‍ നടത്തിയത്.