കസാക്കിസ്ഥാനില്‍ 100 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു: 9 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്‌

single-img
27 December 2019

കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.95 യാത്രക്കാരും 5 ജീവനക്കാരു മടക്കം 100 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.അല്‍മാറ്റി നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്.

തലസ്ഥാനമായ നൂര്‍ സുല്‍ത്താനയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.ടേക്കോഫ് സമയത്താണ് അപകടം സംഭവിച്ചത്. 9 പേര്‍ മരിച്ചതായാണ് അധികൃതരുടെ സ്ഥിരീകരണം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുക യാണ്.കനത്ത മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നുണ്ട്.