ആലപ്പുഴയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് വിഷംനല്‍കി കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ

single-img
27 December 2019

പത്ത്മാസം പ്രായമുള്ള കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയ്ക്കാണ് ആലപ്പുഴ ജില്ലാ അഡിഷനല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ. 2011 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കറ്റാനം ഭരണിക്കാവ് സ്വദേശിനിയാണ് ദീപ.

ടെലഫോണ്‍ ബില്‍ കൂടിയത് ദീപയ്ക്ക് കാമുകനുമായി സംസാരിച്ചാണെന്ന് ആരോപിച്ച് ഭര്‍ത്താവ് അവരുമായി വഴക്കിടുകയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ദീപ കുഞ്ഞിന് വിഷം നല്‍കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദീപയുടെ ജീവന്‍ രക്ഷപ്പെടുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. ഈ കേസിലാണ് ദീപയെ കോടതി ശിക്ഷിച്ചത്.