മനോരോഗിയായ യുവാവ് പിതാവിനെയും മാതൃസഹോദരിയെയും തലക്കടിച്ച് കൊന്നു

single-img
27 December 2019

തൃശൂര്‍: തളിക്കുളം എടശേരിയില്‍ മനോരോഗിയായ യുവാവ് പിതാവിനെയും മാതൃസഹോദരിയെയും തലക്ക് അടിച്ചുകൊലപ്പെടുത്തി.മമ്മസ്രയില്ലത്ത് വീട്ടില്‍ ജമാല്‍,പണിക്കവീട്ടില്‍ ഖദീജ എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മകന്‍ ഷഫീഖ് ആണ് ഇവരെ കൊലപ്പെടുത്തിയത്.

മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍.
ഉച്ചയ്ക്ക് നമസ്‌കാര സമയത്താണ് ഈ ദുരന്തം നടന്നത്.അക്രമത്തിനിടെ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.