കേരളത്തിലും ‘വിദേശികള്‍ക്കായി’ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ നടപടികള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം

single-img
27 December 2019

കേരളം തടങ്കല്‍ പാളയങ്ങള്‍ക്കായി ആസൂത്രണം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയമാധ്യമായ ഹിന്ദു. വിദേശികളായ കുറ്റവാളികള്‍ക്കായാണ് തടങ്കല്‍പാളയങ്ങള്‍ തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി വിദേശികളായ കുറ്റവാളികളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിനാണ് ചുമതല. ഇവിടെ ശിക്ഷിക്കപ്പെടുകയോ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറേണ്ടതോ ആയ കുറ്റവാളികളുടെ ഡാറ്റകള്‍ ശേഖരിക്കാനാണ് നിര്‍ദേശമുണ്ടായത്. തടങ്കല്‍പാളയങ്ങളില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഉത്തരവാദിത്തം സാമൂഹ്യനീതി വകുപ്പിനാണ്. മുഴുവന്‍ ഡാറ്റകളും പരിശോധിച്ച ശേഷം മാത്രമേ വകുപ്പിന് കെട്ടിടം സംബന്ദിച്ച  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഇവരെ പാര്‍പ്പിക്കാനായി പ്രത്യേകം കെട്ടിടങ്ങളൊന്നും വകുപ്പിന് കീഴിലില്ല. പുതിയത് നിര്‍മിക്കുകയോ നിലവിലുള്ള ഏതെങ്കിലും കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുകയോ വേണമെന്നാണ് തീരുമാനം.
ഇതിനായി തടവുകാരുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങളും അറിയേണ്ടതുണ്ടെന്ന് ഹിന്ദുപുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ ഡാറ്റാശേഖരത്തിലും പാകപ്പെട്ട കെട്ടിടം കണ്ടെത്താന്‍ സാധിച്ചില്ലെന്നും കാണിച്ച് ജൂണില്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് സമൂഹ്യനീതി വകുപ്പ് കത്തെഴുതിയിരുന്നു. വിദേശ കുറ്റവാളികളുടെ ഡാറ്റകള്‍ ആവശ്യപ്പെട്ട് വകുപ്പ് വീണ്ടും നവംബര്‍ 26ന് കത്തെഴുതിയിരുന്നു. പൗരത്വഭേദഗതിക്കും ദേശീയ പൗരത്വരജിസ്ട്രര്‍ നടപ്പാക്കുന്നതിനും പിന്നാലെ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് വിദേശ കുറ്റവാളികള്‍ക്കായി കേരളത്തില്‍ തടങ്കല്‍പാളയങ്ങള്‍ തയ്യാറാക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.