പൗരത്വഭേദഗതിക്ക് എതിരെ ജപ്പാനിലും മലേഷ്യയിലും പ്രതിഷേധം

single-img
27 December 2019

പൗരത്വഭേദഗതിക്ക് എതിരെ ജപ്പാനിലും മലേഷ്യയിലും ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം മലേഷ്യയിലെ ക്വാലാലംപൂരിലും ജപ്പാനിലെ ടോക്കിയോയിലും അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ‘എന്റെ രാജ്യം,എന്റെ അവകാശം’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ടോക്കിയോയില്‍ പ്രതിഷേധം നടന്നത്. ടോകിയോയിലെ ഇന്ത്യന്‍ എംബസിക്ക് മുമ്പിലായിരുന്നു സമരം നടന്നത്.

ക്വാലാലംപൂരില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. മസ്ജിദ് ഇന്ത്യാ പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കോണ്‍ഗ്രസ്,കേരള പ്രവാസി അസോസിയേഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൂടാതെ ക്വാലാലംപൂരിലെ ഇന്ത്യന്‍ എംബസിയില്‍ പ്രതിഷേധക്കാര്‍ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
യുകെയിലും യുഎസിലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ പൗരത്വഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.