നാലുമാസങ്ങള്‍ക്കൊടുവില്‍ കാര്‍ഗിലില്‍ മാത്രം ഇന്റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ച് കേന്ദ്രം

single-img
27 December 2019

ലഡാക്ക്:കാര്‍ഗില്‍ മേഖലയില്‍ 145 ദിവസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ച് സര്‍ക്കാര്‍.ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.ഇത്രയും ദിവസങ്ങള്‍ ഇതേതുടര്‍ന്ന് ആളുകള്‍ വന്‍ദുരിതമാണ് അനുഭവിച്ചത്.

നിലവില്‍ കാര്‍ഗില്‍ മേഖലയില്‍ മാത്രമാണ് സേവനങ്ങള്‍ പുന:സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ജമ്മുകശ്മീരില്‍ ഇപ്പോഴും തത്സ്ഥിതി തുടരുകയാണ്.കഴിഞ്ഞ നാലുമാസങ്ങളായി കാര്‍ഗിലില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടില്ലെന്നും അതുകൊണ്ടാണ് സേവനങ്ങള്‍ പുന:സ്ഥാപിച്ചതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം ബ്രോഡ്ബാന്റ് സേവനങ്ങള്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.2019ല്‍ മാത്രം 105 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ,മൊബൈല്‍ സേവനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിച്ചത്.