പൗരത്വ ഭേദഗതി; പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിത നാടുകടത്തല്‍ ഭീഷണിയില്‍

single-img
27 December 2019

കൊച്ചി: കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത വിദേശ വനിത നാടുകടത്തല്‍ ഭീഷണിയില്‍.നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സിനെയാണ് തിരിച്ചയക്കാന്‍ നടപടികള്‍ തുടങ്ങിയത്. കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് യാന്‍ പങ്കെടുത്തത്.
പ​ങ്കെ​ടു​ത്ത​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ യാ​ന്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തു. ലോം​ഗ് മാ​ര്‍​ച്ച്‌ സം​ബ​ന്ധി​ച്ച കു​റി​പ്പും ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം അ​വ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു. 


ഇ​വ​രെ കൊ​ച്ചി​യി​ലെ ഫോ​റി​നേ​ഴ്സ് റീ​ജ​ണ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ് (എ​ഫ്‌ആ​ര്‍​ആ​ര്‍​ഒ) അ​ധി​കൃ​ത​ര്‍ ചോ​ദ്യം ചെ​യ്തു. ടൂ​റി​സ്റ്റ് വീ​സ​യി​ലാ​ണു യാ​ന്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഒ​ക്ടോ​ബ​റി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ യാ​നെ​യ്ക്കു മാ​ര്‍​ച്ച്‌ വ​രെ വീ​സ കാ​ലാ​വ​ധി​യു​ണ്ട്. 


ചെ​ന്നൈ​യി​ല്‍ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജ​ര്‍​മ​ന്‍ സ്വ​ദേ​ശി ജേ​ക്ക​ബ് ലി​ന്‍​ഡ​ന്‍​താ​ലി​ലെ തി​ങ്ക​ളാ​ഴ്ച നാ​ടു​ക​ട​ത്തി​യി​രു​ന്നു. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ജേ​ക്ക​ബ് ലി​ന്‍​ഡ​ന്‍​താ​ലി​നെ ഒ​രു സെ​മ​സ്റ്റ​ര്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​ണു രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്കി​യ​ത്.