പൗരത്വഭേദഗതി;മനുഷ്യചങ്ങലയിലേക്ക് വര്‍ഗീയ പാര്‍ട്ടികള്‍ വേണ്ടെന്ന് സിപിഐഎം,വിട്ടുനില്‍ക്കുമെന്ന് ലീഗ്

single-img
27 December 2019

എല്‍ഡിഎഫിന്റെ മനുഷ്യചങ്ങലയിലേക്ക് വര്‍ഗീയ പാര്‍ട്ടികള്‍ വേണ്ടെന്ന് എം.വി ഗോവിന്ദന്‍. വെല്‍ഫയര്‍ പാര്‍ട്ടി,എസ്ഡിപിഐ,ബിജെപി സംഘടനകള്‍ വേണ്ടെന്നാണ് എം.വി ഗോവിന്ദന്‍. എന്നാല്‍ എല്‍ഡിഎഫിന്റെ മനുഷ്യചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് അറിയിച്ചിട്ടുണ്ട്.

ഒന്നിച്ചുള്ള പരിപാടികള്‍ സര്‍ക്കാര്‍തലത്തില്‍ അറിയിക്കണമെന്നും തീരുമാനിച്ച ശേഷമല്ല അറിയിക്കേണ്ടതെന്നും മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍ പ്രതികരിച്ചു. അതേസമയം സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നും മുനീര്‍ വ്യക്തമാക്കി.പൗരത്വഭേദഗതിക്ക് എതിരായ സമരത്തില്‍ നിന്ന് എസ്ഡിപിഐ,വെല്‍ഫയര്‍ പാര്‍ട്ടി,പോപ്പുലര്‍ഫ്രണ്ട് എന്നിവരെ ഒഴിവാക്കി നടത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. എന്നാല്‍ പൗരഭേദഗതിക്ക് എതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.