അക്രമസംഭവങ്ങള്‍ക്കു പിറകില്‍ കോണ്‍ഗ്രസ് കുറ്റവാളിസംഘങ്ങള്‍; അമിത് ഷാ

single-img
27 December 2019


ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ആളിപ്പടര്‍ന്ന പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനെ പഴിചാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘പ്രതിപക്ഷമാണ് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു പിറകില്‍ കോണ്‍ഗ്രസിന്റെ ചെറിയ ചെറിയ കുറ്റവാളി സംഘങ്ങളാണ്’ ഷാ പറഞ്ഞു.

ഇതിന് തെരഞ്ഞെടുപ്പിലൂടെ തലസ്ഥാനത്തെ ജനങ്ങള്‍ മറുപടി നല്‍കും. പാര്‍ലമെന്റില്‍ നടന്ന വിശദമായ ചര്‍ച്ചയില്‍ പ്രതിപക്ഷം ഒന്നും പറഞ്ഞില്ല. പാര്‍ലമെന്റിനു പുറത്തെത്തിയപ്പോള്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ