രാജ്യത്തെ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ല; മോഹന്‍ ഭാഗവതിനെ തിരുത്തി കേന്ദ്രമന്ത്രി

single-img
26 December 2019

ആർഎസ്എസ് മേധാവിയായ മോഹന്‍ ഭാഗവതിനെ തിരുത്തി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. മോഹൻ ഭാഗവതിന്റെ രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണ് എന്ന പ്രസ്താവനയാണ് അത്തേവാലെ തിരുത്തിയത്.

രാജ്യത്തുള്ള എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ലെന്നും ഒരു സമയത്ത് രാജ്യത്ത് മുഴുവനും ബുദ്ധവിശ്വാസികളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇവിടേക്ക് ഹിന്ദുയിസം വന്നതോടെ ഇതൊരു ഹിന്ദു രാഷ്ട്രമായി മാറുകയായിരുന്നു. എല്ലാം നമ്മളുടേത് എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അത് ശരിയാണ് എന്നായിരുന്നു ദാസ് അത്തേവാലെയുടെ വാക്കുകൾ.

ജനങ്ങളുടെ മതവും സംസ്‌കാരവും എന്തായാലും ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായാണ് സംഘം കാണുന്നതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.