ഭക്ഷണത്തിനൊപ്പം സവാള നല്‍കിയില്ല; യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല തല്ലിതകര്‍ത്തു

single-img
26 December 2019

തിരുവനന്തപുരം: വഞ്ചിയൂരില്‍ ഹോട്ടല്‍ ജീവനക്കാരന് യുവാക്കളുടെ മര്‍ദ്ദനം. ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കാത്തത് ചോദ്യം ചെയ്ത യുവാക്കള്‍ അക്രമാസക്തരാകുകയായിരുന്നു. രണ്ടാമത് സവാള അരിഞ്ഞത് ആവളശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാക്കള്‍ രോഷാകുലരായത്.

തര്‍ക്കം മൂത്ത് ജീവനക്കാരന്റെ തല അപ്പച്ചട്ടികൊണ്ട് അടിച്ചു പൊട്ടിക്കുകയാിരുന്നു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു. ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.