മുസ്ലീമല്ലാത്ത പെണ്‍കുട്ടികളെ മതം മാറ്റാന്‍ നടക്കുന്ന മുസ്ലീം എങ്ങനെ മിത്രമാകും; വിവാദമായി ടി പി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
26 December 2019

മുസ്ലീങ്ങളെ അപമാനിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റുമായി മുന്‍ ഡിജിപി ടി പി സെന്‍ കുമാര്‍. മുസ്ലീങ്ങള്‍ എങ്ങനെ മിത്രമാകും എന്ന ചോദ്യങ്ങളുമായാണ് സെന്‍ കുമാറിന്റെ കുറിപ്പ്.അമുസ്ലീമായ പെണ്‍കുട്ടികളെ മതം മാറ്റാന്‍ നടക്കുന്നവരാണ് മുസ്ലീങ്ങള്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് സെന്‍കുമാര്‍ ഉന്നയിക്കുന്നത്.

ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഓര്‍ക്കണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു.
തന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം ഇന്ത്യയില്‍ പോലും തങ്ങള്‍ കാണുന്ന അനീതിയും വോട്ട് ബാങ്ക് രാഷ്ട്രീയവും മാക്രി മാധ്യമങ്ങളുമാണെന്നും സെന്‍കുമാര്‍ പറയുന്നു.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

”നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം.

“അൽ താക്കിയ “ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്കാൻ നടക്കുന്ന മുസ്ലിം,
തുല്യമായ രീതിയിൽ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കൾ എങ്ങനെ മിത്രങ്ങളാകും..?

പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ
മിത്രമാകും?

1921 ആവർത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

അമുസ്ലിമുകളെ ഇല്ലാതാക്കാൻ, അമുസ്ലിം പെൺകുട്ടികളെ ഏതുവിധേനയും മതം മാറ്റാൻ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകൾ ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ്‌ അലി. ഒരു ഹിന്ദു
സ്വാമിജിക്കു തുല്യനായി ഞാൻ കാണുന്നു. ഇഷ്ടപ്പെടുന്നു.

നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിർപ്പുമില്ല.
ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കൾ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക്‌ രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താൻ പോകുന്നവരുമല്ല. രാഷ്ട്ര സ്നേഹികൾ. നൂറ്റണ്ടുകളായി ഈ നാട്ടിൽ താമസിച്ചു, ഈ നാടിന്റെ ഭാഗമായവർ.

എന്നെ പോലുള്ളവർ ഇന്നത്തെ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം
ഇന്ത്യയിൽ പോലും ഞങ്ങൾ കാണുന്ന അനീതിയാണ്ണ് ! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..!
മാക്രി മാധ്യമങ്ങളാണ് ..!

Newtons 3rd Law, REMEMBER.!”

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം. “അൽ താക്കിയ “ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക്‌ സ്റ്റേറ്റ് …

Posted by Dr TP Senkumar on Wednesday, December 25, 2019