രാഹുല്‍ ഗാന്ധിയും ഒവൈസിയും രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
26 December 2019
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി രാഹുലും ഒവൈസിയും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രണ്ടുപേരും രാജ്യത്തിനുള്ളിൽ ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
“മുൻ കാലഘട്ടത്തിൽ മുഗളർക്കും ബ്രിട്ടീഷുകാർക്കും ചെയ്യാൻ കഴിയാത്തത്, രാഹുൽ ഗാന്ധി, കോൺഗ്രസ്, “ടുക്ഡേ-ടുക്ഡേ“ സംഘവും അസദുദ്ദീൻ ഒവൈസിയും ചെയ്യാൻ ആഗ്രഹിക്കുന്നു. ഇവർ ഇന്ത്യയെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്“- ഗിരിരാജ് സിംഗ് പറഞ്ഞു.