അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

single-img
26 December 2019

ശ്രീനഗര്‍:ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. നസീമ ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ ബാരാമുല്ലയിലാണ് സംഭവം. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കൃത്യമായ തിരിച്ചടി നല്‍കിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.