സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
26 December 2019

സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ജില്ലയിൽ പലായ്ക്ക് അടുത്തു വെച്ചാണ് കരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്. കോട്ടയം പ്ലാശനാല്‍ സ്വദേശിയും പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ അരു മനോഹറിന്റെ സഹോദരനുമാണ് കരുണ്‍.

മരണത്തെ തുടർന്ന് കരുണിന് ഡയറക്ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗിന്നസ് പക്രുവിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ ഫാന്‍സി ഡ്രസ്, രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വൻ എന്നീ സിനിമകളിൽ കരുൺ അഭിനയിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയുടെ ആദ്യ ചിത്രമായ പഞ്ചവര്‍ണ്ണ തത്തയിലും സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് കരുണ്‍.