‘അപ്പോസ്തലന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; ദൈവത്തിന് നന്ദി പറഞ്ഞ് ജയസൂര്യ

single-img
26 December 2019

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അപ്പോസ്തലന്‍ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ്, ഹണി റോസ്, മിയ തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ കഥയും കഥാപാത്രവും അറിഞ്ഞുകഴിഞ്ഞപ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നുവെന്ന കുറിപ്പോടെ ജയസൂര്യയും പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ് , അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്….

Posted by Jayasurya on Tuesday, December 24, 2019

നവാഗതനായ കെ എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ കെഎസ് ബാവ,അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവരുടെതാണ്.
അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ കൊച്ചി, മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.