ഇസ്രായേല്‍ പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം റോക്കറ്റ് ആക്രമണം

single-img
26 December 2019

ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയുടെ സമീപം റോക്കറ്റ് ആക്രമണം. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് നെതന്യാഹുവിനെ സുരക്ഷിതയിടത്തേക്കു മാറ്റി. പാലസ്തീന്റെ അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായിട്ടാണ് റോക്കറ്റ് പതിച്ചത്.

റോക്കറ്റിനെ ഇസ്രായേല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡാം റോക്കറ്റ് വെടിവച്ചിടുകയായിരുന്നു എന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി നെതന്യാഹുവിനെ ലക്ഷ്യം വച്ച് ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സമാനരീതിയില്‍ ആക്രമണമുണ്ടായിരുന്നു.ഗാസ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് രണ്ടുമാസം മുന്‍പ് നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണോ ഈ ആക്രമണമെന്നത് സംബന്ധിച്ചും സ്ഥിരീകരണമില്ല.