പൗരത്വ നിയമ ഭേദഗതിയിലെ ആശങ്കകള്‍; മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് രമേശ്‌ ചെന്നിത്തല

single-img
26 December 2019

കേന്ദ്ര സർക്കാർ നിയമമാക്കിയ പൗരത്വ നിയമത്തില്‍ ജനങ്ങളിൽ ഉയര്‍ന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. ഈ വരുന്ന 29 ന് ഞായാറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലായിരിക്കും യോഗം നടക്കുക.

രാജ്യത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ഭരണഘടനയുടെ അന്തസത്തതയെ തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മുസ്ലീം സംഘടന നേതാക്കളുടെ യോഗം വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.