സന്ദീപ് വാര്യരെ തള്ളി ബിജെപി; പ്രസ്താവന വ്യക്തിപരം

single-img
26 December 2019

തിരുവനന്തപുരം: യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ തള്ളി പറഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിച്ച വിഷയത്തിലാണ് പാര്‍ട്ടി നടപടി.
സ​ന്ദീ​പ് വാ​ര്യ​രു​ടെ പ്ര​സ്താ​വ​ന വ്യ​ക്തി​പ​ര​മാ​ണെന്നും ഓ​രോ​രു​ത്ത​ര്‍​ക്കും വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ് പ​റ​ഞ്ഞു.

നവമാധ്യമങ്ങള്‍ അഭിപ്രായ പ്രകടനത്തിന് ഉപയോഗിക്കും.എന്നാല്‍ അതില്‍ വരുന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കരുത്. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്ന സമീപനമല്ല പാര്‍ട്ടിക്കുള്ളതെന്ന് എംടി രമേശ് പറഞ്ഞു.