ജനസംഖ്യ രജിസ്റ്ററിന് തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് അരുന്ധതി റോയ്‌

single-img
26 December 2019

ജനസംഖ്യ രജിസ്റ്ററിനായി സമീപിക്കുന്നവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നിര്‍മ്മാണത്തിനുള്ള ഡാറ്റാ ബേസായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഉപയോഗിക്കുമെന്നതിനാല്‍ പ്രതിഷേധ സൂചകമായി തെറ്റായ വിവരങ്ങള്‍ നല്‍കണം.

വീടുകളില്‍ വിവര ശേഖരണത്തിനെത്തുന്ന ഉദ്യാഗസ്ഥര്‍ക്ക് തെറ്റായ പേരും വിലാസം ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വസതിയുടെ പേരും പറഞ്ഞ് നല്‍കണണം.
എന്‍പിആറിന് വേണ്ടി നല്‍കുന്ന വിവരങ്ങള്‍ പിന്നീട് എന്‍ആര്‍സിക്കുള്ള ഡേറ്റാബേസായി പരിഗണിക്കും. ഇത് അനുവദിക്കാനാവില്ല.അതുകൊണ്ട് നമ്മള്‍ പോരാടണം. അരുന്ധതി റോയ് പറഞ്ഞു.

ലാത്തികളെയും വെടിയുണ്ടകളെയും നേരിടാന്‍ വേണ്ടിയല്ല നമ്മള്‍ ജനിച്ചതെന്നും അരുന്ധതി റോയ് പറഞ്ഞു.അതേസമയം, പൗരത്വ നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും കുറിച്ച്‌ ഡല്‍ഹി രാംലീല മൈതാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വിശദീകരണങ്ങള്‍ നുണയാണെന്നും അവര്‍ ആരോപിച്ചു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അരുന്ധതി റോയിയുടെ പരാമര്‍ശം.