എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

single-img
26 December 2019

ബിഹാര്‍: അയല്‍പക്കത്തെ വീട്ടില്‍ ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.ബിഹാറിലെ പുരുണിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തുള്ള വെറ്റിലക്കടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ പെണ്‍കുട്ടിയെ രാത്രിയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാീര്‍ നടത്തിയ അന്വേഷണത്തിലാണ് വെറ്റിലക്കടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കാനാണ് തീരുമാനം

12നും 15 വയസിനിടയിലുള്ള കൗമാരക്കാരാണ് കേസിലെ പ്രതികള്‍.   പ്രതികളിലൊരാള്‍ കുട്ടിയെ മറ്റ് രണ്ടുപേരോടൊപ്പം ബലാത്സംഗം ചെയ്തതായി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്.

നാട്ടുകാര്‍ പ്രതിയെ പിടികൂടി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കൂട്ട് പ്രതികളുടെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ രണ്ട് പ്രതികളെ പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ മൂന്നാമത്തെ പ്രതിക്കായി അന്വേഷണം നടക്കുകയാണ്.