പട്ടിണി ഭയന്ന് ഗര്‍ഭപാത്രം നീക്കിയത് കരിമ്പിന്‍പാടങ്ങളില്‍ 30000 തൊഴിലാളികള്‍;പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

single-img
26 December 2019

മുംബൈ: മഹാരാഷ്ട്രയിലെ കരിമ്പിന്‍പാടങ്ങളിലെ തൊഴിലാളികളായ സ്്ത്രീകളുടെ ഗര്‍ഭപാത്രം നീക്കിയ സംഭവങ്ങളിലുള്ള പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നിതിന്‍ റാവത്ത്. 30000 സ്ത്രീതൊഴിലാളികളാണ് മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാവാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായത്.ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സ്ത്രീകള്‍ക്ക് ബോധവത്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പുവരുത്തുണമെന്നും അദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തങ്ങളുടെ ദിവസക്കൂലി ഒരുദിവസം മുടങ്ങിയാല്‍ കുടുംബം പട്ടിണിയാവുമെന്ന ഭയം കാരണമാണ് ഗര്‍ഭപാത്രം നീക്കല്‍ ചെയ്യല്‍ ശാസ്ത്രക്രിയക്ക് ഇവര്‍ വിധേയരാകാന്‍ കാരണം. ഇവര്‍ ഹിസ്റ്ററക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയരായതായും നിതിന്‍ റാവത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.