നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ; വിപുലമായ ഒരുക്കങ്ങളുമായി കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്‌

single-img
25 December 2019

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെ നടക്കുന്ന വലയ സൂര്യഗ്രഹണം നാളെ നടക്കും.നാളെ രാവിലെ എട്ടുമണി മുതവല്‍ 11 മണിവരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക.ഗ്രഹണം നീരീക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ കാസര്‍കോട്, വയനാട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ. വയനാടും കാസര്‍കോടുമെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

സൂര്യഗ്രഹണം പ്രമാണിച്ച്‌ ശബരിമലയിലും ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26-ലെ ഗ്രഹണം കാണാന്‍ കഴിയുക.