സാമ്പത്തിക സര്‍വേ അനിവാര്യമെന്ന് കേരളാ ഗവര്‍ണര്‍

single-img
25 December 2019

തിരുവനന്തപുരം: സാമ്പത്തിക സര്‍വെയെ പിന്തുണച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ നയ രൂപീകരണത്തിമനും ഫണ്ട് വിതരണങ്ങള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്താനുമെല്ലാം സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ അത്യാവശ്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സെന്‍സസ് ഉദ്യോഗസ്ഥര്‍ വിവരശേഖരണത്തിനായി വീടുകളില്‍ എത്തുമ്പോള്‍ പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ ഏഴാമത്
സാമ്പത്തിക സര്‍വേയുടെ കേരളത്തിന്റെ പ്രവര്‍ത്തനം രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസേവന കേന്ദ്രങ്ങള്‍ക്കായി ഇ-ഗവര്‍ണന്‍സ് സെല്‍ ആണ് സെന്‍സസിനായുള്ള എസ്.പി.വി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയമാണ് നടത്തിപ്പ് ഏജന്‍സി.