ഡൽഹി ആർഎസ്എസ് ഓഫീസിന് മുൻപിൽ മനുസ്മൃതിയുടെ മാതൃക കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം

single-img
25 December 2019

ഡൽഹിയിലെ ജണ്ഡേവാലനിലുള്ള ആര്‍എസ്എസ് ഓഫീസിന് മുൻപിൽ മനുസ്മൃതിയുടെ മാതൃക കത്തിച്ച് സ്ത്രീകള്‍. 1927 ഡിസംബര്‍ 25ന് ഭരണ ഘടനാ ശില്പിയായ ബിആര്‍ അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു മുപ്പതോളം വരുന്ന സ്ത്രീകള്‍ മനുസ്മൃതി കത്തിച്ചത്.

രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ സംഘടന പിന്‍ജ്‌റ ടോഡിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വൈകിട്ട് അംബേദ്കര്‍ ഭവനില്‍ നിന്ന് മാര്‍ച്ചായെത്തിയാണ് സ്ത്രീകള്‍ മനുസ്മൃതിയുടെ മാതൃക കത്തിച്ചത്.