‘ജൂമ്‌ല, ബെല്‍സ് ജൂമ്‌ല, ബെല്‍സ് ജൂമ്‌ല ഓള്‍ ദി വേ’ ; മോദിക്കും കേന്ദ്രസര്‍ക്കാരിനും ക്രിസ്മസ് കരോള്‍ പാടി കോണ്‍ഗ്രസ് ട്വീറ്റ്

single-img
25 December 2019

ക്രിസ്മസ് ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ക്രിസ്മസ് കരോള്‍ പാടി കോണ്‍ഗ്രസ് ട്വീറ്റ്. ”ജൂമ്‌ല, ബെല്‍സ് ജൂമ്‌ല, ബെല്‍സ് ജൂമ്‌ല ഓള്‍ ദി വേ”എന്ന് എഴുതി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു ബിജെപിയുടെ നേതാക്കളുടെയും കാര്‍ട്ടൂണ്‍ ചിത്രം പങ്കുവെച്ചാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

വരികളിൽ ഉപയോഗിച്ചിരിക്കുന്ന ജൂമ്‌ല എന്ന വാക്കിന്റെ അര്‍ത്ഥം നുണ, പറ്റിക്കുക എന്നിങ്ങനെയാണ്. ‘എന്തൊരു രസമാണ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പറയുന്നതു കേള്‍ക്കാന്‍’ എന്നായിരുന്നു ട്വീറ്റിലെ അടുത്ത വരി. കോൺ. ട്വീറ്റിനൊപ്പം മോദിയുടെയും അമിത് ഷായുടെയും നിര്‍മലാ സീതാരാമന്റെയും സ്മൃതി ഇറാനിയെയുമാണ് കാണിച്ചിരിക്കുന്നത്.

ചുണ്ടുകളിൽ റോസാപ്പൂവും ചുണ്ടില്‍ കടിച്ചു നില്‍ക്കുന്ന മോദിയുടെ കാര്‍ട്ടൂണ്‍ ചിത്രത്തില്‍ ‘ഈ ക്രസ്തുമസിന് എനിക്ക് വേണ്ടത് നെഹ്‌റുജിയുടെ അനുമതിയാണ്’ എന്നാണ് പറയുന്നത്.

അതേപോലെ അമിത് ഷായുടെ ചിത്രത്തില്‍ ഷാ പറയുന്നത് ഈ ക്രിസ്തുമസിന് എനിക്ക് വേണ്ടത് ഞാന്‍ പറയുന്നത് മോദി കേള്‍ക്കണമെന്നതാണ്. ഇതിൽ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ട് അമിത് ഷായും മോദിയുമെടുക്കുന്ന തീരുമാനങ്ങളുമായി ബന്ധപ്പെട്ടാണ് സംഭാഷണം നല്‍കിയിരിക്കുന്നത്.